നീലേശ്വരം: ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഭാരതീയരായതില്‍ സ്വാഭിമാനം വാനോളമുയര്‍ന്ന കാലഘട്ടമാണിതെന്നും, മോദിയുടെ ഭരണത്തെയും ബിജെപിയെയും ലോകജനത പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശന് പറഞ്ഞു. നീലേശ്വരത്ത് നടക്കുന്ന ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രവര്‍ത്തക പരിശീലന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാല ഭരണത്തില്‍ അഴിമതിയായിരുന്നു ചര്‍ച്ചാ വിഷയം. ഇന്നത്തെ ഭരണത്തില്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നത്. ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന അപവാദ പ്രചാരണത്തിന് ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ നാഗാലാന്റിലും, മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരിലും ആരാണ് ഭരണം നടത്തുന്നതെന്ന മറുചോദ്യം മാത്രം പര്യാപ്തമാണ്. കള്ളപ്പണക്കാരോടുള്ള സന്ധിയില്ലാ സമരവും, തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ലോകരാഷ്ട്രങ്ങളുടെ പിന്തുണയും ലോകജനത അദ്ഭുതത്തോടെയാണ് കാണുന്നത്. ആശയപരമായ അടിത്തറ കൊണ്ട് സമ്പന്നമായ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യബോധം ഊട്ടിയുറപ്പിക്കാനാണ് പ്രവര്‍ത്തക പരിശീലന ശിബിരം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മറ്റിയംഗം എം.എന്‍.ഗോപി പതാകയുയര്‍ത്തി. മണ്ഡലം സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, സംസ്ഥാന സമിതിയംഗം ടി.കുഞ്ഞിരാമന്, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഹരീഷ്, കു.വേ.സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: