ഓമല്ലൂര്‍ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓമല്ലൂര്‍ പഞ്ചായത്തിലും വനിതാ കൂട്ടായ്മ കിണര്‍ നിര്‍മ്മിച്ചു.. 2-ാം വാര്‍ഡ് ഐമാലി വെസ്റ്റിലെ മെമ്പര്‍ അഭിലാഷ് ആണ് സ്വന്തം വാര്‍ഡില്‍ പദ്ധതി നടപ്പിലാക്കിയത്.
കുടിവെള്ളക്ഷാമം രൂക്ഷമായ വാര്‍ഡില്‍ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട നാല് കുടുംബക്കാര്‍ക്ക് വേണ്ടി ഒരു ദിവസമാണ് കിണറിന്റെ പണി തുടങ്ങിയത്. നാല് കിണറിലും വെള്ളവും ലഭ്യമായി. പഞ്ചായത്തില്‍ ആദ്യമായിട്ടാണ് ഒന്നിച്ച് നാല് കിണറുകള്‍ ഒരു വാര്‍ഡില്‍ കുഴിപ്പിക്കുന്നത്. ഇത് വിജയകരമായി പൂര്‍ത്തീകരിച്ചതിനാല്‍ വാര്‍ഡില്‍ ആറ് കിണര്‍ കൂടി നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി മെമ്പര്‍ പറഞ്ഞു. തൊഴിലുറപ്പ് പ്രവര്‍ത്തകരായ ലേഖാ രാജേഷ്, അമ്പിളി, ലതിക, സുധ എന്നിവരുടെ നേതൃത്വത്തില്‍ ഒരു കിണറിന് ആറ് പേര് വീതം 24 പേരാണ് കിണര്‍ കുഴിച്ചത്. കിണറുകളുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: