കോന്നി: കോന്നി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ ഭദ്രദീപം കൊളുത്തി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബു,ബിനിലാല്‍,എച്ച്എംസി മെംബര്‍ സന്തോഷ് കുമാര്‍,ആര്‍എംഒ ഇന്‍ചാര്‍ജ് ഡോക്ടര്‍ കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആശുപത്രിയിലെ മൂന്ന് മുറികളിലായി ഓര്‍ത്തോ,സര്ജന്,പീഡിയാട്രീഷ്യന്‍,ജനറല്‍ മെഡിസിന്,ഒപി തുടങ്ങിയവയാണ് പ്രവര്‍ത്തനമാരംഭിച്ചത്. പതിമൂന്ന് ഡോക്ടര്‍മാരാണ് ഇപ്പോള്‍ ഉള്ളത്.നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് പൈപ്പ് കണക്ഷന് അനുവദിച്ചു കിട്ടുവാനുള്ള ബുദ്ധിമുട്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ വൈകിയത്. മൂന്നരക്കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ച ആവശ്യത്തിനായി വാട്ടര്‍ ആതോറിറ്റി ടാങ്കറില്‍ കുടിവെള്ളം എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.കോന്നി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി നാല്പത് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് മാറ്റി വെച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ പുതിയ കെട്ടിടം തുറന്നു നല്‍കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ആവശ്യം ഉന്നയിച്ച് ബിജെപിയും യുവമോര്‍ച്ചയും നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കെട്ടിടം തുറന്നു നല്കാന് അധികൃതര്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: