നാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സാമ്പത്തികക്രമക്കേടില്‍ കരാറുകാരനും ഭരണസമിതിയും ചേര്‍ന്ന് നടത്തിയത് അരക്കോടിയോളം രൂപയുടെ തിരിമറി. 2013, 2014, 2014-2015 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വന്‍ ക്രമക്കേടിന്റെ വിവരം പുറത്തായത്.
2014ല്‍ നടന്ന കോഴിവിതരണത്തിനായി ഉണ്ടാക്കിയപ്രൊജക്റ്റ് റിപ്പോട്ടിലെ അപാകതകള്‍ കാരണം ഇടനിലക്കാര്‍ പോക്കറ്റിലാക്കിയത് ലക്ഷങ്ങള്‍. കുളിക്കുന്ന് അംഗനവാടി ചോരുന്നതിനാല്‍ കെട്ടിടത്തിന്റെ മേല്‍ ഭാഗം പൊളിച്ച് വീണ്ടും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യാന്‍ 23450 രൂപ നല്‍കിയിട്ടുണ്ടങ്കിലും പണി നടന്നില്ല എന്നാല്‍ കരാറുകാരന് പണം നല്കി ഇതില്‍ സിപിഎം മുന്‍ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എം.കെ. ബാലന് അംഗന്‍വാടിയിലെ ഫര്‍ണിച്ചര്‍ മാറ്റിയിടാന്‍ നല്കിയ 29955 അടക്കം തട്ടിയത് 53406 രൂപ. നിടുമ്പറമ്പ് അംഗനവാടി ചുറ്റുമതില്‍ നിര്‍മ്മാണത്തിണ് അനാവശ്യഇനങ്ങള് ഉള്‍പ്പെടുത്തിയും കരാറുകാരന്പണം തട്ടി. ചിറ്റാരിയിലെ ആദിവാസികള്‍ പഠിക്കുന്ന വെല്‍ഫെയര്‍ എല്‍പി സ്കൂളിന് കളിക്കളം നിര്മ്മിക്കാന്പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്വാന്തക്കാരനായ ജോണി മുല്ലക്കുന്നേല്‍ ചെയ്യാത്ത പ്രവൃത്തിക്ക് വാങ്ങിയത് 50905രൂപ ഐഎവൈ പദ്ധതിപ്രകാരമുള്ള ഭവനിര്‍മ്മാണ പദ്ധതി കെട്ടിടം നിര്‍മ്മിക്കാതെ കരാറുകാരന്റെ പോക്കറ്റിലായത് 11ലക്ഷം രൂപ .പഞ്ചായത്തിലെ വിവിധ കെട്ടിടങ്ങള്‍ക്ക് ടൈല്‍സ് പതിക്കുന്നതില്‍ 2014 ല്‍ 86536ആയിരം രൂപയും 2015 കാലയളവില്‍ 97201 ആയിരം രൂപയും കരാറുകാരന് കൈക്കലാക്കി. 2013ല്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ സിഡ്ക്കോയില്നിന്ന് സര്‍ക്കാര്‍ അനുമതിയില്ലാതെ ടെണ്ടര്‍ വിളിക്കാതെ ഫൈബര്‍ കസേര വാങ്ങിയതില്‍ കരാറുകാരന് മുക്കിയത് ലക്ഷങ്ങള്‍. കുനിയില്‍ പീടിക നിരവ് റോഡ് സോളിങ്ങില് നടത്തിയതില്‍ നടത്തിയ ക്രമക്കേടില്‍ നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ട തുക തിരിച്ചു പിടിക്കാതെ ടെണ്ടര്‍ തുക മുഴുവന്‍ കരാറുകാരന് അസിസ്റ്റന്റ് എന്ജിനിയര്സര്ക്കാരിന് വരുത്തിയ നഷ്ട്ടം 20640 രൂപ .
വാണിമേല്‍ പഞ്ചായത്തിലെ 13-14 വര്‍ഷത്തെ ആട് ഗ്രാമം പദ്ധതിക്കായി 675000 വാണിമേല്‍ വെറ്ററിനറി സര്ജന് കല്ലാച്ചി എസ്ബിടി ശാഖയില്‍ നിന്ന് 2013 ജൂണ്‍ 29ന് 675000രൂപ പിന്‍വലിച്ചതായി രേഖയുണ്ടങ്കിലും തുക ചെലവഴിച്ചതിന്റെ വൗച്ചര്‍ ഒന്നുതന്നെ പഞ്ചായത്തില്‍ നല്‍കിയിട്ടില്ല എന്നും ഓഡിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മൃഗാശുപത്രിയിലേക്കു മരുന്ന് വാങ്ങാന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും മരുന്ന് വിതരണത്തിനായി അഞ്ച് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തെങ്കിലും ഈ സ്ഥാപനങ്ങള്‍ നല്കിയ ക്വട്ടേഷന്‍ തുറന്നുപോലും നോക്കാതെ കോഴിക്കോട് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ നിന്ന് 99900 രൂപയ്ക്ക് മരുന്ന് വാങ്ങുകയായിരുന്നു.എന്നാല്‍ ഈ സ്ഥാപനം നല്കിയ ടെണ്ടറും തുറന്ന് നോക്കാതെതന്നെ ഇതിന്റെ നിര്‍വഹണോദ്യോഗസ്ഥന്‍ കൃത്രമമായി നിര്‍മ്മിച്ച ക്വട്ടേഷന്‍ ഉപയോഗിച്ചാണ് മരുന്നുകള്‍ വാങ്ങിയതെന്നും റിപ്പോര്‍ട്ട് സൂചനനല്കുന്നു .സര്‍ക്കാര്‍ അനുമതി ഇല്ലാതെ പലതരം പോജക്ടുകള്‍ രൂപരിച്ചതിലും വന്‍ ക്രമക്കേടാണ് നടന്നത്.
വിദ്യാഭ്യാസ പോഷക പദ്ധതി നടത്തിയ പദ്ധതികള്‍ അധ്യാപക ശില്‍പ്പശാല ചെലവ് 30000, പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ പഠന പരിശീലനം 30000 ,മുന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഒരുദിവസത്തെ പരിശീലനം ചെലവ് 10000, സര്‍ഗോത്സവം ചെലവ് 30000 കലാമേള 25000 രൂപയും ചെലവഴിച്ചു. എന്നാല്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിപ്രകാരം മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ അനുമതിയില്ല ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങേണ്ടതാണ.് അത് വാങ്ങിയില്ല.
അതേസമയം അധ്യാപക പരിശീലനം ഉള്‍പ്പടെയുള്ള പരിപാടികള്‍ എസ് എസ് എ നടപ്പിലാക്കിവരുന്ന പദ്ധതികളാണ്. ഈ പ്രോജക്ടിന് അംഗീകാരം നല്കിയ എ ഇ ഒ വീഴ്ചവരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു ഓഡിറ്റ് വിഭാഗം കണ്ടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാണിമേലിലെ പൊതു പ്രവര്‍ത്തകനായ ജാഫര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്മൂസ്സമാസ്റ്റര് അടക്കം പതിനെട്ട് പേരെ എതിര് കക്ഷികളാക്കി കോഴിക്കോട് വിജിലസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: