പത്തനംതിട്ട : അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ബി ജെ പി അംഗം കെ.കെ. ഗോപിനാഥന് നായര്‍ തനിക്ക് പഞ്ചായത്തില്‍ നിന്നും ഇതു വരെ ലഭിച്ച പ്രതിഫലം അര്‍ഹതപ്പെട്ട വാര്‍ഡിലെ 12 പേര്‍ക്ക് ചികില്‍സാ ധനസഹായമായി നല്കി .
വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളേയും പ്രധാനമന്ത്രിയുടെ ജീവന് സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള ആദ്യ പ്രീമിയം തുകയും ഗോപിനാഥന് നായര്‍ നല്കി. ഇതിന്റെ ഉല്‍ഘാടനം ബിജെപി ജില്ലാ പ്രസിഡണ്ട് അശോകന് കുളനട നിര്‍വഹിച്ചു .ധനസഹായ വിതരണവും അദ്ദേഹം നിര്വഹിച്ചുവാര്ഡ് കമ്മറ്റി കണ്‍വീനര്‍ എം .ഹരിഹരന് അദ്ധ്യക്ഷത വഹിച്ചു .
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ,പെന്ഷന് പദ്ധതികള്‍ ,വായ്പാ പദ്ധതികള്‍ എന്നിവയേക്കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാര്‍ സാമ്പത്തീക സാക്ഷരതാ ഉദ്യോഗസ്ഥന് കെ ആര് .ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ ക്ലാസെടുത്തു,എസ് .എന്‍ .ഡി .പി കോഴഞ്ചേരി യൂണിയന് പ്രസിഡണ്ട് ജി .സതീഷ് ബാബു ,വാര്‍ഡ് മെമ്പര്‍ കെ.കെ.ഗോപിനാഥന് നായര്‍ ,എം .എസ് .രവീന്ദ്രന് നായര്‍ ,ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു .തനിക്ക് പഞ്ചായത്തില്‍ നിന്നും വരും വര്‍ഷങ്ങളില്‍ ലഭിക്കുന്ന പ്രതിഫലവും അര്‍ഹതപ്പെട്ടവര്‍ക്ക് ചികില്‍സാ ധനസഹായമായി നല്‍കുമെന്ന് കെ.കെ. ഗോപിനാഥന് നായര്‍ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: