ഗുരുവായൂര്‍: ദേശീയതലധിഷ്ഠിതമായ ആത്മീയ പ്രഭാഷണം രാജ്യത്തിന് ആവശ്യം ഒ.രാജഗോപാല്‍ എംഎല്‍എ. രാജ്യത്തിന് വളരുവാനുളള സാഹചര്യം ഒരുക്കി തന്നത് നമ്മുടെ പൂര്‍വീകന്മാരായ ആത്മീയ ഗുരുക്കന്മാരാണ്. അവര്മുറുകെ പിടിച്ചത് ധാര്‍മ്മികതയുമായിരുന്നു. ചില ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ആത്യന്തിക വിജയം ധര്മ്മത്തിന് തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ ശ്രീമദ് ഭാഗവതകഥാസാരയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് എന്‍. പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ചു.പി.വി.കൃഷ്ണന് നായര്‍, ഡോ.വാസുദേവന്‍, എന്‍.മേനോന്, ഒ.മാധവന്, ബാബുരാജ് കേച്ചേരി എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 6ന് യജ്ഞം ആരംഭിക്കും. 20 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: