ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ മരുമകന് സയിദ് മുഹമ്മദ് ഇമ്രാനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഇമ്രാനും, ഷീല ദീക്ഷിതിന്റെ മകള്‍ ലതികയും പത്തു മാസത്തോളമായി പിരിഞ്ഞു താമസിക്കുകയാണ്. ബരഖംബ പോലീസ് സ്റ്റേഷനില്‍ ലതിക നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: