തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതിയും ബെഫിയും സ്വീകരിക്കുന്ന നിലപാട് സാമൂഹ്യവിരുദ്ധമെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി അഭിപ്രായപ്പെട്ടു. ജനം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവുമായി സഹകരിക്കുമ്പോഴും ഇവരുടെ നിലപാട് ദുരൂഹമാണ്. കള്ളനോട്ടിന്റേയും കള്ളപ്പണത്തിന്റേയും വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനം അംഗീകരിക്കുമ്പോഴും അതിനെതിരെയുള്ള നിലപാടാണ് സമിതിയും ബെഫിയും കൈക്കൊള്ളുന്നത്. ഏകോപനസമിതി നടത്തുന്ന കടയടപ്പ് സമരവും ബെഫിയുടെ സമ്മേളനവും അതാണ് സൂചിപ്പിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സേവനങ്ങളെ ഇവര്‍ നിരുത്സാഹപ്പെടുത്തുകയാണ്. ഇത് മറ്റാര്‍ക്കോ വേണ്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.സുബ്രഹ്മണ്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: