ചടയമംഗലം: ആയൂര്‍ ജംഗ്ഷനില്‍ എംസി റോഡിനോട് ചേര്‍ന്ന് ഗവ: എല്‍പിഎസിന് സമീപം ആയൂര്‍ ലയസ് ക്ലബ്ബ് പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അലക്സ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നസിമുദ്ദീന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വീട് വയ്ക്കാനുള്ള ധനസഹായം രാമചന്ദ്രന്‍നായര്‍ നല്കി. സരസ്വതി, ബാബു നൈനാന്, ഗുരുദാസ്, ആന്റണി കോയിത്തറ, കെ.എന്‍. രവീന്ദ്രനാഥ്, എ.ജി.രാജേന്ദ്രന്, സുരേഷ്കുമാര്‍ പോറ്റി, രഞ്ജു ടിന്സന്, വാര്‍ഡംഗം തങ്കമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: