ഇരിട്ടി: ബാലഗോകുലം കണ്ണൂര്‍ ജില്ലാ ദ്വിദിന രക്ഷാധികാരി പ്രശിക്ഷണ ശിബിരം ഇന്നും നാളെയുമായി പുന്നാട് നടക്കും. ജില്ലയിലെ ഓരോ ഗോകുല യൂണിറ്റില്‍ നിന്നും രക്ഷാധികാരി , സഹ രക്ഷാധികാരി എന്നിവര്‍ പങ്കെടുക്കുന്ന ശിബിരത്തില്‍ വിവിധങ്ങളായ പത്തു വിഷയങ്ങളില്‍ പരിശീലനം നല്‍കും. ഇന്ന് 5 മണിക്ക് ആരംഭിക്കുന്ന ശിബിരം ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് ഉദ്ഘാടനം ചെയ്യും. ഡോ.കൂമുള്ളി ശിവരാമന്, എം.സത്യന് എന്നിവര്‍ മാര്‍ഗ്ഗ ദര്‍ശകം നല്കുന്ന ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: