ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം ചരുന്തറ റോഡില്‍ പോട്ടക്കാരന്‍ സന്തോഷിന്റെ വീടിനുചുറ്റും സ്വകാര്യവ്യക്തി കമ്പിവേലി കെട്ടി വഴിയടച്ചതായി പരാതി. പഞ്ചായത്ത് വക ടാര്‍ റോഡിനോട് ചേര്‍ന്ന സ്ഥലത്താണ് കളപ്പുരത്തറ വേലായുധന് എന്ന വ്യക്തി പഞ്ചായത്ത് ഭൂമി കൈയ്യേറി കമ്പിവേലി കെട്ടിയിരിക്കുന്നത്.
ഇതുമൂലം സന്തോഷും ഭാര്യയും രണ്ടു കുട്ടികളും താമസിക്കുന്ന വീട്ടിലെത്തണമെങ്കില്‍ പുറകിലൂടെ വലിയ രണ്ടു തോടുകള്‍ ചാടി കടക്കണം. പഞ്ചായത്ത് വക സ്ഥലം കൈയ്യേറിയ വേലായുധന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രദേശിക സിപിഎം നേതാവും വാര്‍ഡുമെമ്പറുമായ സി.എസ്.സുധനാണെന്ന് സന്തേഷ് പറയുന്നു. പഞ്ചായത്ത് വക റോഡ് പണിയുന്നതിന് സന്തോഷും മുമ്പ് സ്ഥലം വിട്ടുകൊടുത്തിരുന്നു. എന്നാല്‍ റോഡിനുസമീപത്തുള്ള പഞ്ചായത്ത് വക സ്ഥലം വേലായുധന് കൈയ്യേറി കമ്പിവേലി കെയ്യിയതോടെയാണ് സന്തോഷിന്റെ വീട്ടിലേക്കുള്ള വഴിയടഞ്ഞത്. സന്തോഷുംകൈയ്യേറ്റത്തിനെതിരെയും കമ്പിവേലികെട്ടി തങ്ങളുടെ വഴിയടച്ചുകെട്ടിയതിനെതിരെയും സന്തോഷ് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും നടപടികളൊന്നും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: