മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെ പൂനെ സിറ്റിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പൂനെ ജയം കണ്ടത്. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ യൂജിന്സണ് ലിങ്ദോ സ്കോറര്‍.
ജയിച്ചിരുന്നെങ്കില്‍ ദല്‍ഹിയെ മറികടന്ന് മുന്നിലെത്താമായിരുന്നു മുംബൈയ്ക്ക്. ജയം പൂനെയെ 12 പോയിന്റുമായി മൂന്നാമതെത്തിച്ചു. 16 പോയിന്റുമായി ദല്‍ഹി ഒന്നാമത്. 15 പോയിന്റുള്ള മുംബൈ രണ്ടാമത്. അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കും കേരള ബ്ലാസ്റ്റേഴ്സിനും 12 പോയിന്റ് വീതമെങ്കിലും ഗോള്‍ ശരാശരിയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: