ആലപ്പുഴ: കോ ഇന്‍ ചി അക്കാദമി ഓഫ് മാര്‍ഷല്‍ ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ ആറാമത് സംസ്ഥാന തല ഇന്റര്‍സ്കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ് 12ന് ആലപ്പുഴ സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള എണ്‍പതോളം സ്കൂളുകളെ പ്രതിനിധീകരിച്ച് 750ലേറെ കരാട്ടേ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജൂബി പോള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: