ചെറുപുഴ: വിവിധ ഗൃഹോപകരണങ്ങളും മറ്റും തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കോളനികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് പിടികൂടി. വയനാട് പേരിയ സ്വദേശി ബെന്നി ബേബി (35) ആണ് ചെറുപുഴ പോലീസിന്റെ പിടിയയിലായത്. വന്‍തോതില്‍ പണം വാങ്ങി നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചതിനാണ് ഇയാളെ പിടികൂടിയത്. ചെറുപുഴയിലെ ഒരു ലോഡ്ജില്‍ തെങ്ങിന് തൈ വിതരണക്കാരണെന്ന വ്യാജേന മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു ഇയാള്‍ ചെറുപുഴ, പെരിങ്ങോം, പേരാവൂര്‍, പയ്യാവൂര്‍, ഉളിക്കല്‍, കേളകം പോലീസ്റ്റേഷന് പരിധികളിലെ വിവിധ കോളനികളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: