കണ്ണൂര്‍: പ്രധാന് മന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി കെ ശ്രീമതി എംപി നിര്‍വ്വഹിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഗര്‍ഭിണികള്‍ക്ക് സമഗ്രവും ഗുണ നിലവാരമുള്ളതുമായ പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് പദ്ധതി. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന് ഉദ്ഘാടനത്തില്‍ എം പി ആവശ്യപ്പെട്ടു.
മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്ത കുമാരി അധ്യക്ഷത ലഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി ജയബാലന്‍ , പി.ബാലന്, കെ.നാണു, ജോളി സജി, നാസര്‍ സി.പി, വി.ഒ പ്രഭാകരന്, ഡോ. ജോതി പി എം, ഡോ രേഖ കെ.ടി, ഏലിയാമ്മ പി.സി, ഡോ ലിസി സി.എച്ച്, ജോണ്സണ് ജോസഫ് എ, ഉമേഷ് ഇ.വി, ജോസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഗൈനക്കോളജിസ്റ്റുമാരായ ലി.സി സി.എച്ച്, സിന്ധ്യ എ.കെ എന്നിവരുടെ നേതൃത്വത്തില്‍ 80 ഓളം ഗര്‍ഭിണികളെ പരിശോധിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും 9ന് ഗര്‍ഭിണികള്‍ക്ക് ആവശ്യമായ എല്ലാ പരിശോധനകളും മരുന്നുകളും സൗജന്യമായി ലഭിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: