ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണം തുടര്‍ന്ന് പാക്കിസ്ഥാന്. മാച്ചില്‍ സെക്ടറില്‍ പാക്ക് വെടിവെപ്പില്‍ സൈനികന് വീരമൃത്യു വരിച്ചു. കഴിഞ്ഞ ദിവസം വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സൈനികനും മരണത്തിന് കീഴടങ്ങി. നാല് പേര്‍ക്ക് പരിക്കേറ്റു.
ഭാരത സൈന്യം സോപോറില്‍ രണ്ട് ഭീകരരെയും വധിച്ചു. ആയുധങ്ങളും പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന സംശയത്തില്‍ രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. സൈനികര്‍ക്ക് പുറമെ ഗ്രാമീണരും ആക്രമണത്തിനിരയാകുന്നുണ്ട്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പാക്ക് ഡപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഭാരതം പ്രതിഷേധമറിയിച്ചു.
പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷന് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചാരപ്പണി ആരോപിച്ച് പരസ്യപ്പെടുത്തിയതിലും ഭാരതം പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: