ഭാരതം എന്ന ഇന്ത്യയെ സംസ്കാര സമ്പന്നമായ രാഷ്ട്രമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. അണുബോംബിന്റെ പിതാവായ ഓപ്പന്‍ഹെയ്മര്‍ പ്രഥമ ആണവ പരീക്ഷണത്തിനുശേഷം ഉദ്ധരിച്ചത് ഭഗവദ്ഗീതയിലെ ശ്ലോകങ്ങളാണ്. ഒരായിരം സൂര്യന്മാര് നല്കുന്ന പ്രകാശത്തേക്കാള്‍ ഉജ്വലം എന്നാണ് അദ്ദേഹം അണുബോംബ് സ്ഫോടനത്തെ വിശേഷിപ്പിച്ചത്. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, ട്രംപിന്റെ വിജയത്തെക്കുറിച്ച് സംശയമേ ഉണ്ടായിരുന്നില്ല. പക്ഷേ ഈ തെരഞ്ഞെടുപ്പ് മാധ്യമങ്ങള്‍ക്ക് നല്കിയ ഗുണപാഠം ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ (അവരോടൊപ്പം, മുന്‍ വിദേശകാര്യ സര്‍വീസ് എന്ന ലേബലില്‍ വിലസുന്ന വിദേശകാര്യ വിദഗ്ദ്ധരും) ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. സത്യവും വസ്തുതകളും അത് ഒട്ടും രസകരമല്ല എങ്കില്‍ക്കൂടി, സത്യസന്ധതയോടെ ജനങ്ങളെ അറിയിക്കണം. അതില്‍ പരാജയപ്പെടുന്നതോടെ, ഒരു ഭിഷഗ്വരന് എന്ന സ്ഥാനത്തുനിന്ന്, ആരാച്ചാര്‍ എന്ന തസ്തികയിലേക്ക് നിങ്ങള്‍ സ്വയം തരംതാഴ്ത്തപ്പെടും! അതിര്‍ത്തികളില്ലാത്ത രാജ്യങ്ങളും, ദേശീയതയെ മാനസിക വൈകല്യമായി കണക്കാക്കുന്ന ലോകവും ഉട്ടോപ്പിയയില്‍ മാത്രം!
ട്രംപ് തന്റെ വിജയയാത്ര തുടങ്ങിയതിനെ ഒരു ആസ്ത്രേലിയന്‍ പത്രം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ”വിപണി സംഭ്രാന്തിയില്‍.. ട്രംപ് ജയിക്കുന്നു…” വെറുതെയല്ല മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മറ്റൊരു വിശേഷണവും ലഭിച്ചിരിക്കുന്നത്. ഈൃൃലിര്യ ചീലേ െശി ഠമേേലൃ,െ അഹാീേെ എമസല (ഇചഠഅഎ). 2014 ലെ ഭാരത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വികൃതമായ നയമാണ് പിന്തുടര്ന്നത്. അനുഭവങ്ങള്‍ ഏറ്റവും വലിയ ഗുരുക്കന്മാരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്ത മാധ്യമ പ്രതിഭകള്‍ അമേരിക്കന്‍ രാഷ്ട്രീയ ചരിത്രവും ഭരണഘടനയും ഒരു വട്ടമെങ്കിലും വായിച്ചിരിക്കണം. വൈകിയിട്ടില്ല. 2020 ലും തെരഞ്ഞെടുപ്പ് ഉണ്ടാകും. ഭാരതത്തിലെ മാധ്യമ പ്രതിഭകളും, വിദേശക്കാര്യ വിദഗ്ദ്ധരെന്ന് സ്വയം കരുതുന്ന കോളമെഴുത്തുകാരും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും നിരാശപ്പെടുകയൊന്നും വേണ്ട. അവര്‍ക്കും ആഘോഷിക്കാന്‍ വകയുണ്ട്. ഭാരതത്തോട് തനിക്കുള്ള ആഭിമുഖ്യം പലവട്ടം പ്രഖ്യാപിച്ചു കഴിഞ്ഞ വ്യക്തിയാണ് ഡൊനാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ അദ്ദേഹം താമസത്തിനെത്തുമ്പോള്‍, ഭാരതത്തിലും നമുക്ക് പാലു കാച്ചല് നടത്തി ആഘോഷിക്കാം. ഹിലരി ക്ലിന്റണ് ഒരിക്കലും ഭാരതത്തെ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന സത്യം, അമേരിക്കയിലെ ഭാരതീയര്ക്കെങ്കിലും അറിയാം.
തെരഞ്ഞെടുപ്പ് വിശകലനവും പ്രവചനവും സങ്കീര്‍ണതകള്‍ നിറഞ്ഞ മേഖലയാണ്. സമ്മതിദായകരെ നേരില്‍ കണ്ട് ആശയവിനിമയം നടത്തണം, യാത്ര ചെയ്യണം, നേരില്‍ കണ്ട് തൃപ്തി നേടണം; അതല്ലാതെ പാര്‍ട്ടി കാര്യാലയവും അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്കാര് നല്കുന്ന പത്രക്കുറിപ്പുകളും ആശ്രയിച്ച് വാര്‍ത്ത പടച്ചുവിടരുത്. ഇത് അനുഭവമാകട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: