പുത്തൂര്‍: പാങ്ങോട് ദേവീക്ഷേത്രത്തിലെ നിര്‍മ്മാണപ്രവര്‍ത്തനം പഞ്ചായത്ത് സെക്രട്ടറി നേരിട്ട് തടഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മേരിലതയാണ് പരാതികള്‍ യാതൊന്നും ലഭിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞത്. ക്ഷേത്രത്തിന്റെ സേവാപന്തലും ഓഫീസും ആഡിറ്റോറിയനിര്മ്മാണവും നടത്തരുതെന്ന നോട്ടീസാണ് സെക്രട്ടറി ക്ഷേത്ര ഭാരവാഹികള്‍ക്ക് നല്‍കിയത്. പരാതികള്‍ ലഭിക്കാതെയുള്ള സെക്രട്ടറിയുടെ നടപടി പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇന്നലെയാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ സെക്രട്ടറിയുടെ നടപടിക്കെതിരെ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പരാതികള്‍ ലഭിക്കാതെ സെക്രട്ടറി കൈകൊണ്ട നിലപാട് ഗൂഡാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു. പ്രദേശത്ത് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം ധാരാളമായി നടക്കുമ്പോഴും അതൊന്നും തടയാതെ നേരായ മാര്‍ഗത്തിലൂടെ നടന്ന ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞത് ആരെ പ്രീതിപ്പെടുത്താനാണെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ ഹിന്ദുവിരുദ്ധ നിലപാടാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: