കണ്ണൂര്‍: പുതിയതെരു ഹൈവേ ജംഗ്ഷന് മുതല്‍ ചൊവ്വ വരെ ദേശീയപാതയില്‍ അനുഭവിച്ചുവരുന്ന വാഹന തടസ്സം ഒഴിവാക്കാന്‍ അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്ണൂര്‍ സാമൂഹ്യ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ.പി.വി.ബാലകൃഷ്ണന് കലക്ടറോടും ദേശീയ പാത അധികൃതരരോടും ആവശ്യപ്പെട്ടു. ചരക്ക് ലോറികളെ പകല്‍ സമയത്ത് ഈ റോഡില്‍ ഓടാന്‍ അനുവദിക്കരുത്. വളപട്ടണം പാലത്തില്‍ പ്രവേശിക്കാതെ പറശ്ശനിക്കടവ്-മയ്യില്‍-തലശ്ശേരി വഴി ഇവയെ തിരിച്ച്വിടണം. അതിനായി ഈ റൂട്ട് അടിയന്തിരമായി നവീകരിക്കണം. കണ്ണൂര്‍ ബൈപ്പാസ് പ്രവര്‍ത്തികമാകുന്നത് വരെ വര്‍ഷങ്ങളായി അനുഭവപ്പെടുന്ന വാഹനക്കുരുക്കില്‍ നിന്നും വടക്കേ മലബാറിലെ ജനങ്ങളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: