ചാലക്കുടി: കൊരട്ടിയില്‍ പുറമ്പോക്കില്‍ നിര്‍മ്മിച്ചിരുന്ന പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചു നീക്കി.ദേശീയ പാതക്ക് സമീപം അനധികൃതമായി നിര്‍മ്മിച്ചിരുന്ന സി പി എം കൊരട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസും, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുമാണ് സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് അസിസ്റ്റന്റ് തഹസീല്‍ദാര്‍ വി.സി.ലൈലയും സംഘത്തിന്റെയും നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊരട്ടി വൈഗൈ ത്രെഡ്സിന് മുന്‍വശത്തായി ദേശീയ പാതയോരം കൈയേറി നിര്‍മ്മിച്ചിരിക്കുന്ന പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ കെട്ടിടയുടമ ദേശീയപാത അതോറിറ്റിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സെപ്തംബര്‍ 16ന് പൊളിച്ചു നീക്കുവാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും പൊളിച്ചുമാറ്റുവാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വി.സി.ലൈലയുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇരു പാര്‍ട്ടി ഓഫീസുകളും പൊളിച്ചു നീക്കിയത്. ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കെട്ടിട ഉടമ ഓഫീസുകള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നത്.
ഓഫീസുകള്‍ പൊളിച്ചുനീക്കണമെന്ന് നിര്ദ്ദേശിച്ചെങ്കെലും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് അപ്പീല്‍ പോയിരുന്നെങ്കിലും സ്റ്റേ ലഭിക്കുന്നതിന് മുന്‍പായി പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കുവാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.ഡെപ്യൂട്ടി സഹസീല്ദാര്മാരായ ആന്റോ ജേക്കബ്ബ്,സി.പി.യമുനദേവി പി.എ,വര്‍ഗ്ഗീസ്,കൊരട്ടി വില്ലേജ് ഓഫീസര്‍ രജ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചു നീക്കിയത്.കൊരട്ടി എസ്.ഐ എം.ജെ.ജീജോയുടെ നേതൃത്വത്തിലൂള്ള പോലീസൂം സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: