തൃശൂര്‍:കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഓട്ടിസം സെന്ററുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.കോര്‍പറേഷന്റെ നേതൃത്വത്തില്‍ അരണാട്ടുകര യുപി സ്കൂളിനോട് ചേര്‍ന്ന് ആരംഭിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മര്‍ദ്ദിച്ചും ബഹളം വച്ചും ഭയപ്പെടുത്തിയുമല്ല ബോധ്യപ്പെടുത്തിയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.
സംസ്ഥാനത്താകെ ഒരു ലക്ഷത്തോളം ഭിന്നശേഷിക്കാരുണ്ട്. ഇവരുടെ സംരക്ഷണവും പരിപാലനും കുടുംബത്തിന്റേതു മാത്രമല്ല സമൂഹത്തിന്റെയും കൂടി ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കോര്പറേഷന് സ്റ്റാ്ന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അജിത വിജയന്, എം.എല്‍.റോസി, പി.സുകുമാരന്‍, കൗണ്‍സിലര്‍ പ്രിന്‍സി രാജു, കോര്പറേഷന് സെക്രട്ടറി ആര്.ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: