അനാരോഗ്യകരമായ ഭക്ഷണ രീതികളാണ് ഹൈപ്പര്‍ ടെന്‍ഷനും ഡയബറ്റീസിനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും കാരണം. കാപ്സിക്കം ഉപയോഗിക്കുന്നതിലൂടെ പൊണ്ണത്തടിയും ഡയബറ്റീസും കുറയുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാപ്സിക്കം കഴിക്കുന്നവരില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റേയും കൊഴുപ്പിന്റേയും ദഹനം മന്ദഗതിയിലാക്കുന്നതായാണ് കണ്ടെത്തല്‍. ഹൈപ്പര്‍ ഗ്ലൈകേമിയയും ഹൈപ്പര്‍ ലിപ്പിഡെമിയയ്ക്കുള്ള സാധ്യത ഇതോടെ കുറയുന്നതായും പഠനത്തില്‍ പറയുന്നു.
സലാഡുകളില്‍ അധികം പാകമാകാത്ത കാപ്സിക്കം ഉപയോഗിക്കുന്നതാണ് ഉത്തമം. പച്ച നിറത്തിലുള്ള കാപ്സിക്കത്തേക്കാള്‍ ചുവപ്പും മഞ്ഞയും നിറത്തിലുള്ള കാപ്സിക്കത്തിനാണ് പോഷകഗുണം കൂടുതല്‍.
ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: