തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാതെയാണ് തന്നെ പുറത്താക്കിയതെന്ന് കാണിച്ച് ടാറ്റാ മുന്‍ ചെയര്മാന് സൈറസ് മിസ്ട്രി ടാറ്റാ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്ക് മെയിലയച്ചു. കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ലെങ്കിലും തന്റെ ഭാഗം കേട്ടില്ലെന്ന പരാതിയാണ് അതിലുള്ളതെന്ന് പറയപ്പെടുന്നു. അസാധാരണമായ രീതിയിലാണ് തന്നെ പുറത്താക്കിയത്.
ടാറ്റായിലെ മാറ്റം; വ്യവസായ ലോകത്ത് ആശങ്ക
മുബൈ: ടാറ്റായുടെ തലപ്പത്ത് പൊടുന്നനെ വരുത്തിയ മാറ്റം വ്യവസായലോകത്ത് ആശങ്ക പടര്‍ത്തുന്നു. ഭാരതത്തിലെ ഒന്നാം നമ്പര്‍ വ്യവസായ ഗ്രൂപ്പ്, ലോകമെങ്ങും പടര്‍ന്നിട്ടുള്ള ഭാരതത്തില്‍ നിന്നുള്ള ഗ്രൂപ്പ്, പാരമ്പര്യമുള്ള വമ്പന്മാര് അങ്ങനെ പല രീതിയില്‍ പേരുകേട്ട ടാറ്റയില്‍ പ്രശ്നമുണ്ടാകുന്നതിനെ അമ്പരപ്പോടെയാണ് വ്യാവസായിക ലോകവും ഭാരതീയരും കാണുന്നത്. ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനം കൂടിയാണിത്.
ലോകത്തെ ഏറ്റവും വലിയ പത്തു വ്യവസായ ഗ്രൂപ്പില്‍ ഒന്നാണ് ടാറ്റ.
അതിനിടെ, ചെയര്‍മാനായിരുന്ന സമയത്ത് സൈറസ് മിസ്ട്രി കൈക്കൊണ്ട നിലപാടുകളും തീരുമാനങ്ങളും വീണ്ടും ചെയര്മാന് പദവിയേറ്റ രത്തന്‍ ടാറ്റയും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും വിലയിരുത്തും. അക്കാലത്തുണ്ടാക്കിയ കരാറുകള്‍ പാലിക്കും. എന്നാല്‍ ചില തീരുമാനങ്ങള്‍ പുനപരിശോധിക്കും. രത്തന്‍ ടാറ്റ പറഞ്ഞു.
ബ്രിട്ടനിലെ ടാറ്റാ സ്റ്റീല്‍ നിര്‍മ്മാണ യൂണിറ്റ് വില്‍ക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്നാണ് രത്തന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഡോക്കോമോയുമായുണ്ടായ പ്രശ്നം തീര്‍ക്കുമെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: