തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ച് തളിക്കുളം ബീച്ച് പരിസരത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്നേഹതീരം എന്ന പേരില്‍ പാര്‍ക്ക് നിര്‍മ്മിച്ച് കോടിക്കണക്കിന് രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പറ്റിച്ച ടി.എന്‍.പ്രതാപനെതിരെ കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. പൊതുഖജനാവിലെ പണം കൊള്ളയടിച്ച പ്രതാപന് ജനപ്രതിനിധിയെന്ന നിലയില്‍ സത്യപ്രതിജ്ഞാ ലംഘനവും ഒപ്പം ഭരണഘടനാ ലംഘനവുമാണ് നടത്തിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതികരണമറിയാന്‍ താല്പര്യമുണ്ടെന്നും നാഗേഷ് പ്രതികരിച്ചു.
വിവിധ സ്ഥലമുടമകളില്‍ നിന്നും സ്ഥലം ഏറ്റെടുക്കാതെ പാര്‍ക്ക് നിര്‍മ്മിക്കുകയും പലഘട്ടങ്ങളിലായി മൂന്ന് കോടിയോളം രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു. സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതാപന് ഈ അഴിമതിക്ക് നേതൃത്വം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ ഈ പാര്‍ക്ക് ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്. സ്വകാര്യ വ്യക്തികളാണ് സര്‍ക്കാര്‍ ചിലവില്‍ സ്നേഹതീരത്തിന്റെ ഉടമകളായി മാറിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയും വിദഗ്ദ്ധ അന്വേഷണവും വേണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: