ചാലക്കുടി: ചാലക്കുടി മുന്‍ എസ്.ഐ ടി.പി.ഫര്‍ഷാദിനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ. മോതിരക്കണ്ണി സ്വദേശിയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനുമായ അനു പി.ജിയുടെ മോട്ടോര്‍ ബൈക്ക് 2013ല്‍ മോതിരക്കണ്ണി മണ്ണുംപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടില്‍ വെച്ച് കത്തിച്ച സംഭവത്തില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുവാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് അനു ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ.ബോധപൂര്‍വ്വം സാക്ഷികളുടെ യഥാര്‍ത്ഥ മൊഴി രേഖപ്പെടുത്താതെ അട്ടിമറി നടത്തുകയായിരുന്നു.അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതി സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എസ്ഐക്കെതിരെ നിയമ നടപടിയും, കേസില്‍ വീണ്ടും അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്നുമാണ് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: