തൃശൂര്‍: വിവാഹവാഗ്ദാനം നല്കി യുവതിയെ ലോഡ്ജില്‍വെച്ച് ബലാത്സംഗം ചെയ്യുകയും 35പവന് സ്വര്‍ണാഭരണം മോഷ്ടിക്കുകയും ചെയ്ത യുവാവിന് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. ഇടുക്കി രാജാക്കാട് ചക്കരമുക്ക് കുരുവിക്കാട്ടില്‍ കുട്ടപ്പനാചാരിയുടെ മകന് മധു (42) വിനെയാണ് തൃശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശിക്ഷിച്ചത്. പിഴ സംഖ്യയില്‍ നിന്നും ഒരുലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കാനും ഉത്തരവുണ്ട്. രണ്ടാം വിവാഹത്തിനായി പത്രപരസ്യം നല്കിയ മാള സ്വദേശിനിയായ യുവതിയെയാണ് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണം നടത്താമെന്നായിരുന്നു വാഗ്ദാനം. അവരുടെ കയ്യിലുള്ള 35 പവന് സ്വര്‍ണാഭരണങ്ങളുമായി ചാലക്കുടിയിലെത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഗുരുവായൂരിലെത്തി വ്യാജപേരില്‍ മുറിയെടുക്കുകയുമായിരുന്നു. ലോഡ്ജിലെ കുളിമുറിയിലേക്ക് കുളിക്കാന്‍ പറഞ്ഞതിനുശേഷമായിരുന്നു ബാഗിലുണ്ടായിരുന്ന 35 പവന് സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ മുങ്ങിയത്. യുവതി തിരിച്ചുവന്നപ്പോള്‍ പ്രതിയെ കണ്ടില്ല. തുടര്‍ന്ന് അവര്‍ ആലുവ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോതമംഗലം, തൊടുപുഴ,രാജാക്കാട്, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. മുറിയില്‍ നിന്നും പ്രതിയുടെ തിരിച്ചറിയല്‍ രേഖ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യഥാര്‍ത്ഥ പേരും മേല്‍വിലാസവും പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇയാള്‍ ലോഡ്ജില്‍ സജീവ് എന്ന പേരാണ് നല്‍കിയിരുന്നത്. യുവതി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ. ബബില്രമേഷ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: