പശുവിനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച നിലയില്‍
ഇരിങ്ങാലക്കുട : മുരിയാട് കെഎല്‍ഡിസി ബണ്ട് റോഡില്‍ തീറ്റയെടുത്തിരുന്ന പശുവിനെ സാമൂഹ്യവിരുദ്ധര്‍ കുത്തി പരിക്കേല്‍പ്പിച്ചു.. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആനന്ദപുരം സ്വദേശി നെരേപറമ്പില്‍ ജോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. മൂന്ന് മാസം ഗര്‍ഭമുള്ള പശുവിന്റെ കുടല്‍മാലയടക്കം പുറത്ത് വന്ന നിലയില്‍ സമിപത്തെ കനാലില്‍ കിടന്നിരുന്ന പശുവിനെ വഴിയാത്രക്കാരാണ് കണ്ടത്. പടിയൂരിലെ വെറ്റിനറി സര്ജ്ജന് കിരണ്‍ മേനോന് പശുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് നെരേപറമ്പില്‍ എന്‍ ഡി പോള്‍ എന്നയാളുടെ പശുവിനെ രാത്രി തൊഴുത്തില്‍ നിന്ന് അഴിച്ച് സമിപത്തെ മരത്തില്‍ തലകീഴായി കെട്ടിതൂക്കിയ സംഭവവും ഇവിടെ നടന്നിരുന്നു. ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: