ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതിക്കെതിരെ വ്യാപക പ്രതിഷേധം. കലാനിലയത്തിന്റെ വാര്‍ഷിക പൊതുയോഗം ഓഹരി ഉടമകളായ മെമ്പര്‍മാരെ അറിയിക്കാതെ രഹസ്യമായി നടത്തുന്നതിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആരെയും കത്തുമുഖേന അറിയിക്കാതെ 23 നു നടക്കുന്ന പൊതുയോഗത്തിന്റെ വിവരം സ്വന്തം പാര്‍ട്ടി പത്രത്തില്‍ ചെറിയ പരസ്യം കൊടുത്തുകൊണ്ടാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഈ വര്‍ഷത്തെ പൊതുയോഗം നടക്കുന്നത്. വിജിലന്‍സ് അന്വേഷണ വിധേയരായ മുന്കമ്മിറ്റിയിലുള്ള പലരും ഇപ്പോളുള്ള കമ്മിറ്റിയിലുമുണ്ട്.
അഴിമതി ആരോപണവിധേയരായി വിജിലന്‍സ് അമ്പ്വേഷിക്കുന്ന കമ്മിറ്റിയിലെ മെമ്പര്‍മാരെ രാജിവെപ്പിക്കുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് തപസ്യ കലാസാഹിത്യവേദി ആവശ്യപ്പെട്ടു. കലാനിലയം മുന്‍സെക്രട്ടറി അനധികൃതമായി കൈപ്പറ്റിയ ഹോണറേറിയം, യാത്രാചെലവ് , ദിനബത്ത തുടങ്ങി ലക്ഷകണക്കിനു രൂപ തിരികെ അടപ്പിക്കണമെന്ന് തപസ്യ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ സാംസ്കാരികമണ്ഡലത്തിലെ സുപ്രധാന സ്ഥാപനവും അഭിമാനവുമായ കലാനിലയത്തിന്റെ ഭരണസമിതിക്കെതിരെ അഴിമതി ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ഉത്തരവായതോടെ സ്ഥാപനത്തെ അപമാനിക്കുകയും അപകീര്‍ത്തിയുണ്ടാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഭരണസമിതിയെ പുറത്താക്കണമെന്ന് കലാനിലയം സംരക്ഷണസമിതി ആവശ്യപ്പെട്ടു.
പൊതുയോഗം ചര്‍ച്ച ചെയ്യാനും ഭരണസമിതി ഉത്തരം പറയാനുമായി വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം കലാനിലയം സംരക്ഷണ സമിതി അംഗങ്ങള്‍ ഭരണസമിതിക്കുമുമ്പില്‍ സമിതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: