കൊച്ചി: ഇന്റര്‍നെറ്റില്‍ ഇഷ്ടതാരങ്ങളെ തിരയുമ്പോള്‍ കെണിയില്‍പെടാതെ സൂക്ഷിക്കുക. വൈറസുകളും മാല്‍വെയറുകളും ആക്രമണോത്സുകരായി കാത്തിരിപ്പുണ്ടാകും. ഇന്റല്‍ കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സുരക്ഷ വിഭാഗമായ മക്ഫെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്റര്‍നെറ്റില്‍ കാവ്യാ മാധവനെ തിരയുമ്പോഴാണ് വൈറസ്, മാല്‍വെയര്‍ ആക്രമണ സാധ്യത ഏറ്റവും കൂടുതലെന്ന് മക്ഫെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കാവ്യ മാധവനാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന നടന് ജയസൂര്യയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കാവ്യ ഈ വര്‍ഷം ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷം കാവ്യ 6-ാം സ്ഥാനത്തായിരുന്നു. 2015 ല്‍ രണ്ടാമതായിരുന്ന നിവിന്‍ പോളി ഇക്കുറി മൂന്നാമതാണ്. 2015 ല്‍ ഏഴാം സ്ഥാനത്തായിരുന്ന മഞ്ജുവാര്യര്‍ നാലമതെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എട്ടാമതായിരുന്ന പാര്‍വതി ഈ വര്‍ഷം പട്ടികയില്‍ ആദ്യമായി ഇടംനേടിയ നയന്താരയ്ക്കൊപ്പം അഞ്ചാംസ്ഥാനം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: