മാള: ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് കടകള്‍ പൊളിച്ചുമാറ്റുന്നതിനുള്ള സമയം 30വരെ ദീര്‍ഘിപ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.സുകുമാരന്‍ അറിയിച്ചു. ഇനി നാലുകടകള്‍ മാത്രമെ പൊളിച്ചുമാറ്റുവാനുള്ളു. ഇവ പൊളിക്കുന്നതിന് ഏറ്റെടുത്ത കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാലതാമസത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇയാള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയാണ്. 30നകം പൊളിച്ചുമാറ്റിയില്ലെങ്കില്‍ പുതിയ ടെണ്ടര്‍ വെച്ച് കരാറുകാരനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കടകള്‍ പൊളിച്ചുമാറ്റുന്നുണ്ടെങ്കിലും അവ റോഡരികില്‍ നിക്ഷേപിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പൊളിച്ചയുടന്‍ ഇവ മാറ്റുന്നതിനുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി മാള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ച കടയുടെ അവശിഷ്ടങ്ങള്‍ മാറ്റിയിരുന്നു. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് പ്രസിഡണ്ട് എ.ആര്.അനില്‍, കെ.എസ്.അനൂപ്, സി.എം.സദാശിവന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: