ഇരിങ്ങാലക്കുട : ഉപനിഷദ് വ്യാഖ്യതാവും ഉപനിഷത്തുകളുടെ മനനത്തിനും വിചിന്തനത്തിനും മാത്രമായി ജീവിതം സമര്‍പ്പിച്ച ഉപനിഷദ് ഉപാസകനുമായ താമറ്റൂര്‍ ശിവശങ്കരന്‍നായര്‍ക്ക് സാംസ്കാരിക നഗരിയുടെ ആദരം. പാറമേക്കാവ് അഗ്രശാല ഹാളില്‍ നടന്ന ശൈവം എന്ന ആദരണ ചടങ്ങ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മാടമ്പ് കുഞ്ഞിക്കുട്ടന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഉപനിഷദും ആധുനിക ശാസ്ത്രവും പൊരുത്തപ്പെട്ടു പോകുന്ന രണ്ടു മേഖലകളാണെന്ന് സി.രാധാകൃഷ്ണന് പറഞ്ഞു. ഗുരുക്കന്മാരെ ആദരിക്കുന്ന രീതി കുറഞ്ഞുവരുന്ന കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുക്കന്മാരെ ആദരിക്കുന്നവര്‍ക്കു മാത്രമേ യഥാര്‍ത്ഥ ജ്ഞാനം ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
എന്‍.രാജന് ആദരിക്കുന്ന ശിവശങ്കരന്‍നായരെ പരിചയപ്പെടുത്തി. മുന്‍എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന് ഹാരസമര്‍പ്പണം നടത്തി. പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി സാംസ്കാരിക നഗരിക്കായി ഉപഹാരസമര്‍പ്പണം നടത്തി. സദ്ഭവാനന്ദ സ്വാമികള്‍ മംഗളപത്രസമര്‍പ്പണം നടത്തി. ഗഭീരാനന്ദ സ്വാമികള്‍ അനുഗ്രഹസമര്പ്പണം നടത്തി. പ്രശസ്ത സാഹിത്യകാരി കെ.ബി.ശ്രീദേവി ദക്ഷിണ സമര്‍പ്പിച്ചു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്, ഡോ.യു.ആര്.ഗിരിധര്‍, ശ്രീ വടക്കുംനാഥക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് പ്രൊഫ.ടി.കെ.ദേവനാരായണന്, എം.വാസുദേവന്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ എം.എസ് സമ്പൂര്‍ണ്ണ, പെരുമനം ആറാട്ടുപുഴ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് എ.എ.കുമാരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.ശിവശങ്കരന് നായര്‍ ആദരവിന് മറുപടി പറഞ്ഞു. അഡ്വ.പി.സതീഷ്കുമാര്‍ ആദരണസമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: