ഗുരുവായൂര്‍: കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തലാക്കുവാനുള്ള നഗരസഭ തീരുമാനത്തിനെതിരെ ബിജെപി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി. വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നും മാലിന്യം നീക്കുന്നത് നിര്‍ത്തലാക്കുകയും അതേ സമയം ലോഡ്ജുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതാണെന്നും പറയുന്ന നഗരസഭയുടെ ഇരട്ടത്താപ്പ് നയം തിരുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ചെറിയ ഭൂമിയില്‍ താമസിക്കുന്ന സാധാരണക്കാരും, ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 15 വര്‍ഷം തുടര്‍ച്ചയായി ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ഭരിക്കുന്ന എല്‍ഡിഫ് യാതൊരു ബദല്‍സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ഗുരുവായൂരിനെ മാലിന്യ കൂമ്പാരമാക്കുക എന്നതല്ലാതെ മറ്റൊരു ഗുണവും നഗരസഭയുടെ പുതിയ തീരുമാനം കൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു . മുനിസിപ്പാലിറ്റിയില്‍ അമ്പലത്തിനു സമീപം വെറും നാലിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ഡിസ്പോസല്‍ സംവിധാനം ഗുരുവായൂരിനെപോലെ ഉള്ള നഗരത്തില്‍ തീര്‍ത്തും അപര്യാപ്തമാണ്. ഫ്ളാറ്റ് നിവാസികളില്‍ ഒട്ടനവധിപേര്‍ യാത്രാസംവിധാനങ്ങള്‍ സ്വന്തമായി ഇല്ലാത്തവരോ ആണ്.
മാലിന്യ കളക്ഷന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം നിശ്ചിത തുക ഓരോ കുടുംബവും നല്‍കിവരുന്നുണ്ട്. മാലിന്യശേഖരണം നിര്‍ത്തുകയല്ല മറിച്ച് അതിന്റെ സംസ്കരണ രീതി മാറ്റുകയാണ് മുനിസിപ്പാലിറ്റി ചെയ്യേണ്ടതെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നിവാസികളെ ബുദ്ധിമുട്ടിക്കുന്നത് രീതിയില്‍ നഗരസഭാ മുന്നോട്ട് പോയാല്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.ആര് അനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: