കല്‍പ്പറ്റ: ഇ പി.ജയരാജന്റെ രാജിയിലൂടെ സി.പി.എം ന്റെ അഴിമതി വിരുദ്ധമുഖം നഷ്ടപ്പെട്ടു എന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്. ബി ജെ പി കല്‍പ്പറ്റ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദ്ദേഹംകഴിഞ്ഞ ഭരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി അധികാരത്തില്‍ വന്ന സി.പി.എം സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ സമാന്‍മാര്‍ ആണെന്ന് തെളിയിച്ചിരിക്കുന്നു സി.പി.എം ന്റെ തല മുതിര്‍ന്ന നേതാവും സെന്റല്‍ കമ്മിറ്റിയംഗവുമായ ഒരു നേതാവില്‍ നിന്ന് കേരളത്തിലെ സി .പി എം പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങും ഇതല്ല പ്രതീക്ഷിച്ചത് ഒരു മന്ത്രിയുടെ രാജിയിലൂടെ ഈ സര്‍ക്കാരിലെ പ്രമുഖര്‍ നടത്തിയ അഴിമതി ഇല്ലാതാകുന്നില്ല.
അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാം എന്ന മുദ്ര വാക്യം നേതാക്കളുടെ കടുംബക്കരെ അനധീകൃത നിയമനം നടത്തിയാണ് ശരിയാക്കുന്നത് എന്ന് പാര്‍ട്ടി വ്യക്തമാക്കണം അധികാരത്തില്‍ വന്ന് നാല് മാസം തികയുംമുമ്പെ ഒരു മന്ത്രി അഴിമതിയുടെ പേരില്‍ രാജിവെച്ച്ത് മുന്നണിക്ക് കേരളത്തില്‍ വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഭരണകക്ഷിയായ സി.പി.എംന്റെ ആക്രമരാഷ്ട്രിയം അവസനിപ്പിക്കണമെന്ന് അഭ്ദേഹം ആവശ്യപ്പെട്ടു യോഗത്തില്‍ ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.പിജി ആനന്ദ്കുമാര്‍ ,വി നാരായണന് കെ.ശ്രീനിവാസന് ,കെ പി മധു, മുകന്ദന് പള്ളിയറ , ടിഎ മാനു, പി ആര് ബാലകൃഷ്ണന്, ടിഎം സുബിഷ്,എം പി സുകുമാരന്‍, എം.കെ.രാമദാസ്, കെ.അനന്തന്, വി.കെ.ശിവദാസന്‍, സി.എ. ബാബു, അരിമുണ്ട സുരേഷ്, ജയാരവീന്ദ്രന്‍, സന്ധ്യ മോഹന്‍ ദാസ് ,രതീഷ് കുമാര്‍ അനന്തഗിരി ,ലീല സുരേഷ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: