Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാഴ്‌ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പാട്ടെഴുതിയത് വിരമിച്ച ശേഷവും നിയമനം കിട്ടിയ ചിത്രസേനൻ, രചന തന്റെ രക്ഷകന് വേണ്ടിയെന്ന്

Janmabhumi Online by Janmabhumi Online
Jan 16, 2025, 02:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വാഴ്‌ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഴ്‌ത്തുപാട്ട് തുടങ്ങുമ്പോൾ മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്നില്ല. പാട്ട് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്.

ഗാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്‌സ് പക്ഷിയായും പടയുടെ നടുവില്‍ പടനായകനായുമെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘വല്ലാത്ത അധിക്ഷേപം ഉയര്‍ന്നുവരുന്നതിനിടയില്‍ അല്പം പുകഴ്‌ത്തല്‍ വന്നാല്‍ ഉണ്ടാകുന്ന അസ്വസ്ഥതയെന്നാണ്’ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചത്. മൂന്നു വര്‍ഷം മുന്‍പു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതും വിവാദമായിരുന്നു.

സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍ എന്ന വരികളോടെയാണു സംഘഗാനം തുടങ്ങുന്നത്. ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാണു പിണറായിയെന്നു പാട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ആശീര്‍വാദമുള്ള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിയുടെ നേതൃത്വത്തിലാണു സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് മുഖസ്തുതി ഗാനം ആലപിച്ചത്.

ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ ആണ് ഗാനം രചിച്ചത്. ‘കാവലാൾ’ എന്ന തലക്കെട്ടിലാണ് വാഴ്‌ത്തുപാട്ട് എഴുതിയിരിക്കുന്നത്. വിരമിച്ച ശേഷവും നിയമനം കിട്ടിയ വ്യക്തിയാണ് ചിത്രസേനൻ. ക്ലറിക്കൽ അസിസ്റ്റന്‍റായി വിരമിച്ച ശേഷം പിന്നീട് ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചറായി നിയമിക്കുകയായിരുന്നു.

തന്റെ രക്ഷകനു വേണ്ടിയാണ് പാട്ട് എഴുതിയതെന്ന് ചിത്രസേനന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാവർക്കും ഇഷ്ടമാണ്. ആ രക്ഷകന് വേണ്ടി ഒരു പാട്ട് എഴുതിയില്ലെങ്കിൽ താൻ കവി ആയിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിപൂജ പാര്‍ട്ടിയുടെ രീതിയല്ലെന്നും ഇത്തരം ആള്‍ക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നുമുള്ള ആരോപണം പാര്‍ട്ടി അണികള്‍ക്കിടയിലും ശക്തമായിട്ടുണ്ട്. ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പാര്‍ട്ടിസംസ്ഥാന സെക്രട്ടറിയെ അവഗണിച്ചു മുഖ്യമന്ത്രി നിയന്ത്രണം കൈയടക്കിയതിന്റെ അതൃപ്തി അണികള്‍ക്കിടയില്‍ നിലനില്‍ക്കവെയാണ് പുതിയ നീക്കം. വ്യക്തിപൂജ വളര്‍ത്തുന്നുവെന്നാരോപിച്ച് വി.എസ്. അച്യുതാനന്ദന്റെയും ഗീതോപദേശത്തെ അനുകരിച്ച് ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ പി. ജയരാജന്റെയും ചിറകരിയാന്‍ വെമ്പല്‍കൊണ്ട പിണറായി വിജയന്റെ പുതിയ നീക്കത്തില്‍ അണികളും അമ്പരപ്പിലാണ്.

Tags: InagurationCM PInarayi VijayanSecretariat Employees Association
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ ധിക്കാരത്തെ തടയണം : നേരും നെറിയും ഇല്ലാത്തതാണ് അമേരിക്കൻ സാമ്രാജ്യത്വം ; പിണറായി

India

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Kerala

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, മുഖ്യമന്ത്രിയായത് തന്നെ വിഎസിനെ ചതിച്ച് – പി വി അൻവർ

India

ചിറയിൻകീഴ്, വടകര, മാഹി ഉൾപ്പടെ രാജ്യത്തെ103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; മുഖ്യ അതിഥിയായി സുരേഷ് ഗോപിയും ജോർജ് കുര്യനും

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies