തൃശൂര്‍: പ്രതിഷേധം ഭയന്ന് പിണറായിക്ക് സുരക്ഷയൊരുക്കാന്‍ വന്‍ പോലീസ് പട. നൂറുകണക്കിന് പോലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ഇന്നലെ നഗരത്തിലിറങ്ങിയത്. ഇതോടെ നഗരത്തിലെ ഒരു ഭാഗം മുഴുവന്‍ പോലീസ് നിയന്ത്രണത്തിലായി. ജനങ്ങള്‍ ഏറെ വലഞ്ഞു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതുമൂലം നഗരത്തില്‍ ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി. പാലസ് റോഡ് പൂര്‍ണമായും പോലീസ് ഒഴിപ്പിച്ചു. കാല്‍നടയാത്രക്കാരെ മാത്രമാണ് കടത്തിവിട്ടത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സാഹിത്യ അക്കാദമി കോമ്പൗണ്ടിനുള്ളിലേക്ക് കനത്ത പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തിവിട്ടത്. ക്ഷണിക്കപ്പെടാതെ എത്തിയ ആര്‍ക്കും അക്കാദമി അങ്കണത്തില്‍ പ്രവേശിക്കാന്‍ പോലുമായില്ല. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയില്ലാതെ പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കുന്നതായി ഇന്നലത്തെ പ്രകടനം. മണിക്കൂറുകളോളം പോലീസുകാര്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ വെയില്‍കൊണ്ടു. ഒടുവില്‍ പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയ ശേഷമാണ് പോലീസിനും ജനങ്ങള്‍ക്കും ആശ്വാസമായത്. പിണറായി വിജയന് ആരെയാണ് ഇത്രയധികം ഭയപ്പെടുന്നതെന്ന് സദസ്സില്‍ പലരും ചോദിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഇത്രയും സുരക്ഷാക്രമീകരണങ്ങളെന്ന് ചില പോലീസ് ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധ പ്രകടനം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: