കല്‍പ്പറ്റ : ജാതി-ലിംഗ ഭേദമന്യെ എല്ലാവരെയും വേദം പഠിപ്പിക്കുന്ന കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വയനാട്ടിലെ ആസ്ഥാനമായ മഹര്‍ഷി ദയാനന്ദ സരസ്വതി വേദ വിദ്യാഗുരുകുലത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 23 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വേദപണ്ഡിതനും വൈദികനവോത്ഥാന നായകനുമായ ആചാര്യ എം.ആര്. രാജേഷ് ഗുരുകുലം ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളിന് സമീപമാണ് ഗുരുകുലം നിര്‍മ്മിച്ചിരിക്കുന്നത്. ഞായറാഴ്ച്ചകളില്‍ രാവിലെ പത്ത് മണി മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. വേദപഠനത്തിനും വൈദികയജ്ഞങ്ങള്‍ നടത്തുന്നതിനുംപുറമേ വൈദിക ഗ്രന്ഥാലയവും ഗുരുകുലത്തിലുണ്ട്. എം.പി.വീരേന്ദ്രകുമാര്‍ എംപി മുഖ്യാതിഥിയായിരിക്കും. എ.ഐ.ഷാനവാസ് എംപി, എംഎല്‍എമാരായ ഐ.സി.ബാലകൃഷ്ണന്, സി.കെ.ശശീന്ദ്രന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, സി.കെ.ജാനു തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി 18ന് തീര്ഥഘോഷയാത്ര നടത്തും. രാവിലെ 11 ന് തിരുനെല്ലിയിലെ പാപനാശിനിയില്നിന്നും കബനിയില്‍ നിന്നും പൊന്‍കുഴിയില്‍ നിന്നും തീര്‍ഥജലം സ്വീകരിച്ച് ഘോഷയാത്രയായി മഹര്‍ഷി ദയാനന്ദ സരസ്വതി വേദവിദ്യാഗുരുകുല ഭൂമിയില്‍ എത്തിക്കും. ഈ തീര്‍ഥം ഉപയോഗിച്ചാണ് ശാലാപ്രവേശനയജ്ഞം നടത്തുന്നത്. പതാകദിനമായി ആചരിക്കുന്ന 19 ന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കീഴിലുള്ള വേദപ്രചാരസമിതികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ വൈദികധ്വജം ഉയര്‍ത്തുകയും ഗുരുകുലസന്ദേശമെത്തിക്കുകയും ചെയ്യും.
20, 21 തിയതികൡ ദീപമന്ത്രങ്ങളുടെ അകമ്പടിയോടെ വേദവിദ്യാഗുരുകുലത്തി ദീപഘോഷയാത്ര നടത്തും. 22 ന് വേദവിദ്യാഗുരുകുലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തിനാവശ്യമായ കലവറ നിറക്കല്‍ ചടങ്ങ് നടത്തും.
23ന് രാവിലെ എട്ടിന് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. എട്ടിന് ശാലാപ്രവേശന യജ്ഞം, ഒന്തിന് വേദഘോഷയാത്ര, 10.30 ന് വേദപാരായണം എന്നിവ നടക്കും. പത്രസമ്മേളനത്തി ല്‍ സുന്ദരന്‍ വൈദിക്, പി. പി.ഉണ്ണികൃഷ്ണന് വൈദിക്, ശശിധരന് വൈദിക്, മനോജ് വില്യാലത്ത്, രാജീവ്മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: