കാട്ടൂര്‍ : കാട്ടൂര്‍ പഞ്ചായത്തിലെ പൊതുസ്ഥലം കയ്യേറിയ സ്വകാര്യ വ്യക്തികള്‍ നല്കിയ ഹര്‍ജി ഇരിങ്ങാലക്കുട കോടതി തള്ളി. കാട്ടൂര്‍ പരിയം പാടത്തെ 30 സെന്റ് സ്ഥലം കയ്യേറിയ സംഭവത്തിലാണ് കാട്ടൂര്‍ സ്വദേശികളായ തറയില്‍ വേലായുധനും മകന് ഫല്‍ഗുണനും നല്കിയ ഹര്‍ജി ജഡ്ജി ശ്രീലാല്‍ തള്ളിയത്.
മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് കാട്ടൂര്‍ പൊഞ്ഞനം സ്വദേശി എം.എന്‍.സുമിത്രന് സുതാര്യ കേരളത്തില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. റവന്യുവകുപ്പും പഞ്ചായത്തും നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം കണ്ടെത്തിയെങ്കിലും വേലായുധനും ഫല്‍ഗുണനും സ്ഥലം തങ്ങളുടേതാണെന്ന് കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചായത്തിനും സര്‍ക്കാരിനും വേണ്ടി അഡ്വ. രമേശ് കൂട്ടാലയും എ.യു.രഞ്ചിത്തും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: