പുന്നയൂര്‍ക്കുളം: പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് 6ാം വാര്‍ഡ് ആലാംപാലം പ്രദേശത്തെ കുടിവെളള പദ്ധതി പാതിവഴിയില്‍ നിര്‍ത്തി.
വര്‍ഷങ്ങളായി രൂക്ഷമായി നില്ക്കുന്ന പ്രദേശത്ത് ഇരുപത്തയെട്ട് കുടുംബാങ്ങളാണ് താമസിക്കുന്നത് ഭൂരിഭാഗം പട്ടികജാതിയില്‍പ്പെട്ടവരാണ്. ചുറ്റും തരിശായി കിടക്കുന്ന പാടങ്ങളാണ് നിനവില്‍ ഒന്നര കിലോമീറ്റര്‍ ദൂരെ പോയി വേണം കുടിവെളളം ശേഖരിക്കുവാന്‍.
വേനല്‍കാലത്ത് പഞ്ചായത്ത് വാഹനത്തില്‍ വെളളമെത്തിക്കുമെങ്കിലും കുടിവെളളം ക്ഷാമം രൂക്ഷമായി തന്നെ നിലനില്ക്കുന്നു. 2014 മുതല്‍ നാട്ടുകാര്‍ അപേക്ഷയും പാരാതിയുമായി അധികൃതരെ കാണുന്നുണ്ട് തുടര്‍ന്ന് 1987 ലെ ഡ്രോട്ട് സ്കീമില്‍ ഉള്‍പ്പെടുത്തി കുരഞ്ഞിയൂരിലെ പൊതു കിണറ്റില്‍ നിന്നും പൈപ്പുവഴി വെളളമെത്തിക്കുന്നതിന് രണ്ടര ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം തുടങ്ങിയപ്പോളാണ് രാഷ്ട്രീയ ഇടപ്പെടലുകളിലൂടെ പദ്ധതി നീട്ടികൊണ്ടു പോകുന്നതെന്ന് ആരേപിക്കുന്നു. അധികൃതരോടെ അന്വോഷിച്ചപ്പോള്‍ അധികൃതര്‍ നല്കുന്ന മറുപടി ഡി.പി.സി അംഗീകാരം ലഭിച്ചിട്ടില്ല, വൈദ്യുതി കണക്ഷന് ലഭ്യമല്ല തുടങ്ങിയ കാരണങ്ങളാണ്. എന്നാല്‍ ഇത് ഒന്നുമല്ല കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നത്, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൗരസമിതി സ്വന്തമായി മത്സരിച്ചിരുന്നു.ഇതിന്റെ വൈരാഗ്യമാണ് പദ്ധതി വഴികിപ്പിക്കുന്നതിനുളള പ്രാധാന കാരണം.
ഇതിനെതിരെ തിരുവോണത്തിന് പ്രദേശത്തെ പൗരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തിയിരുന്നു. ജനങ്ങളുടെ മൗലിക ആവശ്യമായ കുടിവെളളം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: