തൃശൂര്‍ : കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ അവതാര്‍ ജ്വല്ലറി ഉടമകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ആവശ്യപ്പെട്ടു. തട്ടിപ്പു നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പണം നഷ്ടമായവര്‍ക്ക് നല്‍കണം. തട്ടിപ്പുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരത്തിനു രൂപം നല്‍കുമെന്നും നാഗേഷ് പറഞ്ഞു.
അവതാര്‍ ജ്വല്ലറിക്കുമുന്നില്‍ നിക്ഷേപകര്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാന്‍ഡ് അംബാസഡറായിരുന്ന മമ്മൂട്ടി പ്രശ്നത്തില്‍ ഇടപെടണമെന്നും നാഗേഷ് പറഞ്ഞു. മമ്മൂട്ടിയുടെ പരസ്യം കണ്ട് വിശ്വസിച്ചാണി പലരും പണം നിക്ഷേപിച്ചത്. ഉത്തരവാദിത്വത്തില്‍ നിന്ന് മമ്മൂട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ല. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: