തൃശൂര്‍: ഭഗിനി നിവേദിതഭാരതീയര്ക്ക്സഹോദരിയായിരുന്നില്ല, അമ്മയായിരുന്നുവെന്നും ഗാന്ധിജിയ്ക്കുംടാഗോറിനുംപോലും അവര്‍ അമ്മയെപ്പോലെയായിരുന്നുവെന്നുംതൃശ്ശൂര് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്താഴത്ത് അഭിപ്രായപ്പെട്ടു. ഭഗിനിനിവേദിതയുടെ 150-ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം തൃശ്ശൂര്ശ്രീരാമകൃഷ്ണമഠത്തില് നിര്‍വ്വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എ. കൗശികന്പ്രബുദ്ധകേരളത്തിന്റെവാര്ഷിക വിശേഷാല്‍പതിപ്പ്’നൈവേദ്യ’ത്തിന്റെപ്രകാശനവും നിര്‍വ്വഹിക്കുകയുണ്ടായി.വിശേഷാല്പതിപ്പിന്റെആദ്യപ്രതി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്താഴത്ത് ഏറ്റുവാങ്ങി. തൃശ്ശൂര്ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷന്സ്വാമിസദ്ഭവാനന്ദ ചടങ്ങിന് അദ്ധ്യക്ഷതവഹിച്ചുസംസാരിച്ചു. നിവേദിതയെക്കുറിച്ചുള്ളസംസ്കൃതഭാഷണം നാരായണന് കെ.നിര്‍വ്വഹിച്ചു.പ്രബുദ്ധകേരളം പത്രാധിപര്സ്വാമി നന്ദാത്മജാനന്ദ സ്വാഗതവും ബ്രഹ്മചാരിവേദചൈതന്യനന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: