ഇരിങ്ങാലക്കുട : കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ടായിരുന്ന എസിഎസ് വാര്യര്‍ മരണപ്പെട്ടതിനെതുടര്‍ന്ന് പുതിയ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഗ്രൂപ്പ് വടംവലി തുടരുന്നു. നിലവിലെ വൈസ് പ്രസിഡണ്ടും കെ.പി.സി.സി മെമ്പറും സൂധീരന് ഗ്രൂപ്പുമായ ഐ.കെ.ശിവജ്ഞാനം, ഐ ഗ്രൂപ്പുകാരനും കാറളം മണ്ഡലം പ്രസിഡണ്ടുമായ പൊയ്യാറ തിലകന്, ഡിസിസി സെക്രട്ടറിയും മുന്കാട്ടൂര് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്ന കെ.കെ.ശോഭനന് എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്തിനുവേണ്ടി രംഗത്തുള്ളത്. ഐ.കെ.ശിവജ്ഞാനം നീണ്ടകാലം ബാങ്കിന്റെ വൈസ്പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയാണ്. കെ.പി.സി.സി പ്രസിഡണ്ടിന്റെയും കെ.പി.വിശ്വനാഥന്റെയും പിന്തുണ ശിവജ്ഞാനത്തിനാണ്. എന്നാല്‍ ഐ ഗ്രൂപ്പിന്റെ പ്രസിഡണ്ടാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പ്രസിഡണ്ട് സ്ഥാനം ഐ ഗ്രൂപ്പിന് കിട്ടണമെന്ന് അവര്‍ വാദിക്കുന്നു. ഇരിങ്ങാലക്കുടയില്‍ എ-ഐ ഗ്രൂപ്പ് പോര് ഇതിന്റെ പേരില്‍ മൂര്‍ച്ചിക്കുകയാണ്. നീണ്ടകാലം ബാങ്ക് മാതൃകാപരമായി ഉന്നതിയിലെത്തിച്ച എസിഎസ് വാര്യരുടെ മരണശേഷം ബാങ്ക് കൈയ്യടക്കാന്‍ നടക്കുന്ന ഗ്രൂപ്പുകളികള്‍ ബാങ്കിനെ നശിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: