കാഞ്ഞങ്ങാട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ പൊതുസമ്മേളനം കഴിഞ്ഞ് വരികയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ സിപിഎം കേന്ദ്രമായ കരിവെള്ളൂരില്‍ പരക്കെ അക്രമം. സോഡ കുപ്പികള്‍ എറിഞ്ഞുകൊണ്ടായിരുന്നു അക്രമം. അക്രമത്തില്‍ പുല്ലൂര്‍ കേളോത്തെ കെ.വി.നാരായണന് (46) ന് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ ഇദ്ദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി 1 മണിയോടെയാണ് ബസുകള്‍ക്ക് നേരെ കല്ലുകളും സോഡാ കുപ്പികളും കൊണ്ട് ആസൂത്രിത അക്രമം നടന്നത്. കേളോത്ത്, കൊടവലം, കോട്ടപ്പാറ പ്രദേശങ്ങളില്‍ നിന്ന് പോയ വാഹനങ്ങള്‍ അക്രമത്തില്പെട്ടു. ജില്ലയില്‍ മറ്റു സ്ഥലങ്ങളിലെ വാഹനങ്ങള്‍ക്കുനേരെയും അക്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: