തൃശൂര്‍: സ്വാമി സത്യാനന്ദസരസ്വതിയുടെ ജീവിതം വരുംതലമുറക്ക് വഴികാട്ടിയാണന്ന് സ്വാമി പുരുഷോത്തമാനന്ദസരസ്വതി പറഞ്ഞു. ഹിന്ദു ഐക്യവേദി ഒല്ലൂര്‍ മേഖലാസമിതി സംഘടിപ്പിച്ച സത്യാനന്ദസരസ്വതി ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന സദ്ഭാവനാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് മുഖ്യപ്രഭാഷണം നടത്തി. മുകുന്ദന് കുന്നമ്പത്ത്, മുരളി വൈഷ്ണവം, സി.ബി.പ്രദീപ്കുമാര്‍, ഇ.ടി.ബാലന്, മഹിള ഐക്യവേദി ജനറല്‍ സെക്രട്ടറി സരളബാലന്, നിഷ പ്രദീപ്, എന്‍.ഡി.ഡിവിജ് എന്നിവര്‍ സംസാരിച്ചു.
കുന്നംകുളം: ഹിന്ദു ഐക്യവേദി മുന്‍സിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സദ്ഭാവനാദിനം തലക്കോട്ടുകര ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സമിതി പ്രസിഡണ്ട് എം.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, താലൂക്ക് ജനറല്‍ സെക്രട്ടറി ടി.സുരേഷ്, സംഘടനാ സെക്രട്ടറി ടി.വി.രമേഷ്, ട്രഷറര്‍ ഐ.വിജയന്, ഹരിദാസ് കെ.വി., സത്യപ്രസാദ്, സുകുമാരന്‍, സതീശന്, സഹദേവന്, സോമന്, പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: