ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ അധീനതയിലുള്ള മങ്ങാടിക്കുന്ന് വീണ്ടും ഇടിച്ചുനിരത്തുന്നു. വലിയ കെട്ടിടസമുച്ചയങ്ങള്‍ പണിയാനാണ് ഇപ്പോള്‍ കുന്ന് ഇടിച്ച് മണ്ണെടുക്കുന്നത്. ജെസിബിയും ടിപ്പറും ഉപയോഗിച്ച് വലിയ രീതിയിലാണ് കുന്നിടിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്നത്. ക്രൈസ്റ്റ് കോളേജ് ക്യാമ്പസിലുള്ള വലിയ തണല്‍മരങ്ങളാണ് ഓണഅവധി നോക്കി മുറിച്ചുമാറ്റിയത്. ഫോറസ്റ്റ് അധികാരികളുടെ ഓത്താശയോടെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നു. അനുമതിയുടെയാണ് മരങ്ങളും മുറിക്കുന്നതും മണ്ണെടുക്കുന്നതും എന്നാണ് നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഫോറസ്റ്റ് അധികാരികളോടും മൈനിംഗ് അധികൃതരോടും അന്വേഷിച്ചപ്പോള്‍ അവര്‍ക്കറിയില്ലെന്നാണ്. കോളേജിലെ ഓഡിറ്റോറിയത്തിനു പരിസരത്തുള്ള വന്മരവില്ലേജ് അധികൃതരും ഓണവധിയായതിനാല്‍ അനുമതിയൊന്നും നല്‍കിയിട്ടില്ലയെന്നാണ്. കഴിഞ്ഞ വര്‍ഷമാണ് 10 ഏക്കറോളം വരുന്ന മങ്ങാടിക്കുന്ന് സര്‍ക്കാര്‍ സൗജന്യമായി ചട്ടങ്ങള്‍ ലംഘിച്ച് ക്രൈസ്റ്റ് കോളേജിന് പതിച്ചുനല്‍കിയത്. ശ്രീകൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭൂമിയായ ക്രൈസ്റ്റ് കോളേജിരിക്കുന്ന മങ്ങാടിക്കുന്ന് പാട്ടകാലാവധി കഴിഞ്ഞിട്ടും ഭൂമി തിരികെ നല്‍കാതെ നീട്ടികൊണ്ടിപോകുകയായിരുന്നു. ഈ സമയത്താണ് കഴിഞ്ഞ എംഎല്‍എയായിരുന്ന സ്ഥലം എംഎല്‍എയുടെ സഹായത്തോടെ രണ്ടര കോടിയിലധികം രൂപയുടെ പാട്ടകുടിശിക എഴുതിതള്ളി ഭൂമി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോളേജിന് പതിച്ചു നല്‍കിയത്. പതിച്ചുകിട്ടിയതോടെ മങ്ങാടികുന്ന് ഇടിച്ചുനിരത്തി അനുമതി ലഭിക്കാതെ തന്നെ എഞ്ചിനിയറിംഗ് കോളേജ് നിര്‍മ്മിക്കുകയും ചെയ്തത്. സര്‍ക്കാരും മുനിസപ്പല്‍ അധികൃതരും കോളേജിനുവേണ്ട ഒത്താശ ചെയ്തു കൊടുക്കുകയാണുണ്ടായത്. അതേ ഉത്തരവുപ്രകാരം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനും ദേവസ്വം ഭൂമി പതിച്ചുനല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതിസൗഹൃദ ക്യാമ്പസിന് അവാര്‍ഡ് വാങ്ങിയ കോളേജാണിത്. എന്നാല്‍ അവാര്‍ഡ് വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്യാമ്പസിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ അന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരം വെട്ട് തടഞ്ഞിരുന്നു. ഒട്ടനവധി പ്രശസ്തരെ വാര്‍ത്തെടുത്ത വിദ്യാഭ്യാസരംഗത്ത് പ്രശസ്തി നേടിയ ക്രൈസ്റ്റ് കോളേജ് ഇന്ന് കച്ചവടതാല്പര്യംമാത്രമായി അധഃപതിച്ചിരിക്കുന്നു. ഏതു മുന്നണി ഭരിച്ചാലും മണ്ണിനും മരങ്ങള്‍ക്കും രക്ഷയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: