ചേര്‍പ്പ്: നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേര്‍ ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി.ആദര്‍ശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായി. തമിഴ്നാട്ടില്‍ നിന്ന് 30 എണ്ണത്തിന്റെ പായ്ക്കറ്റ് കേരളത്തിലെത്തിച്ച് 600 രൂപക്ക് വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്. പുതുക്കാട്, വല്ലച്ചിറ, ചേര്‍പ്പ്, അമ്മാടം, കണിമംഗലം, കാട്ടൂര്‍, കരുവന്നൂര്‍ പ്രദേശങ്ങളിലെ കടകളില്‍ എത്തിച്ചുകൊടുത്ത് വില്പന നടത്തുകയായിരുന്നു.
തമിഴ്നാട് ട്രിച്ചി സ്വദേശികളായ നാഗരാജന്, മുത്തുസ്വാമി എന്നിവരെയാണ് പിടികൂടിയത്.എട്ടുമുന, കനാല്‍, കരുവന്നൂര്‍, ഊരകം, ആറാട്ടുപുഴ പ്രദേശങ്ങളിലെ യുവാക്കള്‍ക്കും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിവന്ന ഊരകം കണ്ണോളി വത്സന് (52) എന്നയാളും പിടിയിലായി.
320 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാളില്‍ നിന്ന് പിടികൂടി. ഒന്നിന് അമ്പത് രൂപ നിരക്കിലാണ് വില്പന നടത്തിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: