ചാലക്കുടി: അധ്യാപികയുടെ കളഞ്ഞുപോയ സ്വര്‍ണ്ണമാല തിരികെ നല്കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. നായരങ്ങാടി എംആര്‍എസ് സ്കൂളിലെ അധ്യാപികയും തിരുവില്വാമല കക്കാട്ടില്‍ വീട്ടില്‍ പ്രിയ രാജപ്പന്റെ സ്വര്‍ണ്ണമാല ചാലക്കുടിയില്‍ വെച്ച് ഓട്ടോറിക്ഷയില്‍ കളഞ്ഞു പോവുകായായിരുന്നു.
സ്വര്‍ണ്ണമാല ഓട്ടോയില്‍ നിന്ന് കിട്ടിയ ഉടനെ തന്നെ ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ഡ്രൈവര്‍ അന്നനാട് കുമരപ്പിള്ളി ബാലകൃഷ്ണന് മകന് ജയന് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു.
സ്വര്‍ണ്ണമാല കളഞ്ഞു പോയതിന് പരാതി കൊടുക്കുവാന്‍ ചെന്ന അധ്യാപികയക്ക് സ്റ്റേഷനില്‍ വെച്ച് എസ്.ഐ ജയേഷ് ബാലന്റെ സാന്നിധ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന് മാല കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: