അന്തിക്കാട്: ഗുരു സമാധി ദിനത്തില്‍ വിദേശമദ്യ വില്‍പ്പന നടത്തിയ യുവാവിനെ തൃശ്ശൂര്‍ എക്സൈസ്സ് സ്പെഷ്യല്‍ സ്വകാഡ് പിടികൂടി.കാരമുക്ക് പാലാഴി സ്വദേശി 47 വയസ്സുള്ള വാഴപ്പിള്ളി വീട്ടില്‍ സന്തോഷിനെയാണ് പ്രിവന്റീവ് ഓഫീസര്‍ കെവി ബാബുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ്സ് വിഭാഗം അറസ്റ്റ് ചെയ്തത്.
ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ ഒന്നര ലിറ്റര്‍ വിദേശമദ്യവും 350 രൂപയും ഇയ്യാളില്‍ നിന്ന് കണ്ട് എടുത്തു. പെരിങ്ങോട്ടുകര വടക്കുംമുറി മണ്ടേല റോഡ് പരിസരത്ത് നിന്നാണ് സന്തോഷിനെ പിടികൂടിയത്. സന്തോഷിന്റെ ഭാര്യ വീട് ഈ പരിസരത്താണ്. അവധി ദിനങ്ങളില്‍ ബീവറേജ് ഔട്ട് ലെറ്റില്‍ നിന്നും കൈവശം വെക്കാനുള്ള അളവില്‍ കൂടുതല്‍ മദ്യം വാങ്ങി മുടക്ക് ദിനങ്ങളില്‍ കൂടുതല്‍ വിലയ്ക്കാണ് വില്പന ചെയ്ത് വന്നിരുന്നത് എന്ന് ഓഫീസര്‍ കെ വി ബാബു പറഞ്ഞു. തൊണ്ണൂറ് ദിവസം വരെ റിമാന്റില്‍ പോകാവുന്ന കുറ്റമാണ് ഇത് എന്നും എക്സൈസ്സ് വിഭാഗം പറഞ്ഞു. പ്രിവന്റീവ് ഓഫീസറെ കൂടാതെ സിഒ മാരായ ബിനോജ്, ഗിരിധരന് ,ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: