ചാലക്കുടി:കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടി,കോതേശ്വരം,എലിഞ്ഞിപ്ര,ഭാഗങ്ങളില്‍ വഴി വിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായെന്ന് പരാതി.ഇതിനെതിരെ പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിജെപിയാരോപിച്ചു.
കോതേശ്വരം ഭാഗത്തുള്ള രണ്ട് കുടിവെള്ള പമ്പുകള്‍ പഞ്ചായത്ത് വാട്ടര്‍ അതോറിറ്റയില് നിന്ന് ഏറ്റെടുത്തിട്ട് ഒരു വര്ഷമായിട്ടുംവേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ക്കായിട്ടില്ല. പതിനാറാം വാര്‍ഡ് യോഗം സംഭവങ്ങളില്‍ പ്രതിക്ഷേധിച്ചു.ഇതിനെതിരെ ശക്തമായ സമരപരിപാടികളും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബൈജു എം.എ അദ്ധ്യഷത വഹിച്ചു.മണ്ഡല ജനറല്‍ സെക്രട്ടറി കെ.യു.ദിനേശന്,എ,ആര്.ശേഖരന്,പി.പി.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: