കൊച്ചി: താനും ബോബി സിംഹയും തമ്മിലുള്ള വിവാഹ ബന്ധം തകര്ച്ചയിലെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ തമിഴ്താരവും മലയാളിയുമായ രശ്മി മേനോന്.
ഞങ്ങളുടെ ബന്ധത്തില്‍ ഒരു പ്രശ്നവുമില്ല. വാര്‍ത്ത തനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ വേദനയാണ് ഉണ്ടാക്കിയത്. വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരു നീക്കവുമില്ല- രശ്മി ജന്മഭൂമിയോട് പറഞ്ഞു. ഏപ്രിലിലാണ് ഇവര്‍ വിവാഹിതരായത്.
2014ല്‍ സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ താരമാണ് ബോബി. ‘ജിഗാര്താന്ദ’ എന്ന സിനിമയിലെ വില്ലന്‍ വേഷത്തിനാണ് പുരസ്കാരം. മലയാളിയാണ് രശ്മി മേനോനെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്. ‘ഇനിധു ഇനിധു മധുബാല’ ആദ്യ ചിത്രം. അതിനു മുന്‍പ് ബാലതാരമായി തമിഴ് ആല്‍ബത്തിലും സിനിമയിലും വേഷമണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: