തിരൂര്‍: എസ്എസ്എം പോളിടെക്നിക്കില്‍ എബിവിപി പ്രവര്‍ത്തകരായ പൊന്നാനി മുണ്ടുവളപ്പില്‍ ശ്രീരാഗ്(18), എടപ്പാള്‍ കോലത്ത് പറമ്പില്‍ കാര്‍ത്തിക്(18) എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പത്തോളം എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ആയുധങ്ങളുമായി മദ്യപിച്ച് എത്തിയ മുപ്പതോളം എസ്എഫ്ഐ ഗുണ്ടാ സംഘം ജനങ്ങള്‍ നോക്കി നില്‍ക്കെ ക്രൂരമായി അക്രമിക്കുകയായിരുന്നു. സിപിഎം ഭരിക്കുമ്പോള്‍ എന്തു തോന്നിവാസവും കാട്ടാന്നുള്ള എസ്എഫ്ഐയുടെ പ്രവര്‍ത്തികള്‍ക്ക് എബിവിപി ശക്തമായി പ്രതികരിക്കുമെന്നും പറഞ്ഞു. ശ്രീരാഗിനും കാര്‍ത്തിക്കിനും തലക്ക് ഗുരുതര പരിക്കുണ്ട.് ഇവരെ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: